- Advertisement -

- Advertisement -

സര്‍വ്വജനസ്‌കൂള്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

0

സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായ അധ്യാപകന്‍ ഷജിലിനെസസ്പെന്‍ഡ് ചെയ്തു. സ്ഥലത്തെത്തിയ ഡിഡിഇ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയശേഷമാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത കാര്യം അറിയിച്ചത്.കൂടാതെ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും അറിയിച്ചു. സംഭവം നടന്ന ക്ലാസ്സ് മുറിയും തൊട്ടടുത്ത മുറിയും താല്‍ക്കാലികമായി പൂട്ടിയതായും ഡി.ഡി.ഇ പറഞ്ഞു. ഇതിനുപുറമെ വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ച് സ്‌കൂളിലെ പരാതീനതകളിന്മേല്‍ അടിയന്തര നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page