രോഗങ്ങള്‍ ഒരോന്നായി വിട്ടുമാറാതെ ഒരേ കിടപ്പിലാണ് മീനങ്ങാടി കൃഷ്ണഗിരി ആവയില്‍ സ്വദേശിനി തുളസി.20 വര്‍ഷമായി ഷുഗര്‍ വന്ന് മരുന്നുകള്‍ കഴിക്കുന്ന തുളസിക്ക് 9 വര്‍ഷം മുമ്പ് ഇരു വൃക്കകളും തകരാറായി .ഇതോടെ രോഗ കിടക്കയിലായ തുളസിക്ക് കാവലായി ഭര്‍ത്താവ് റോയി മാത്രമാണ് ആശ്രയം. പീന്നീട് പനി പിടിപ്പെട്ട് തലയില്‍ നീര്‍ക്കെട്ട് വന്ന് കണ്ണുകള്‍ ചെറുതായി എഴുന്നേറ്റ് നടക്കാന്‍ കഴിയാതെയായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. രണ്ടോ, മുന്നോ, ദിവസം കൂടുമ്പോള്‍ 14500 രുപയോളം വിലവരുന്ന മരുന്നുകള്‍ 3 മാസം തുടര്ച്ചെയായി നല്‍കണമെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശമെന്ന് റോയി പറയുന്നു. ഹോട്ടല്‍ വേല ചെയ്തു വരുന്ന റോയി മാസങ്ങളായി ജോലിക്ക് പോയിട്ട്. രണ്ട് മക്കള്‍ ചെന്നയില്‍ പഠിക്കുന്നുണ്ട.് ഇവരുടെ പഠനാവശ്യത്തിനായി മൂന്ന് ലക്ഷം രൂപാ ഫീസടക്കാന്‍ കോളേജില്‍ നിന്നും നിര്‍ദേശമെത്തിയതോടെ ആകെ തളര്‍ന്നിരിക്കുകയാണ് റോയിയും കുടുംബവും. അയല്‍വാസികളും നാട്ടുകാരും സഹായങ്ങള്‍ ചെയ്തു വരുന്നുണ്ട്. രോഗ കിടക്കയില്‍ നിന്നും എഴുന്നേക്കന്‍ സഹായങ്ങള്‍ തേടുകയാണ് ഈ ചെറിയ കുടുംബം.
- Advertisement -
- Advertisement -