- Advertisement -

- Advertisement -

കസ്റ്റഡി മര്‍ദ്ധനം: പ്രതി ആശുപത്രിയില്‍

0

മോഷണകുറ്റമാരോപിച്ച് അറസ്റ്റു ചെയ്ത യുവാവിനെ പോലീസ് കസ്റ്റഡിയില്‍ ഗുരുതരമായി മര്‍ദ്ധിച്ചതായി ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.കുപ്പാടി പുതുച്ചോല അജേഷിനെ പാതിരിപ്പാലത്ത് ടവറിലെ ബാറ്ററി മോഷണമാരോപിച്ചാണ് മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്.ഈ മാസം എട്ടാം തിയതി കസ്റ്റഡിയിലെടുത്തപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന അജേഷ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമസ്റ്റേജിലാണെന്നും ബന്ധുക്കള്‍ പറയുന്നു.സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ എസ്.പി, ഡി.ജി.പി.മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതായും അറിയിച്ചു.വാര്‍ത്ത സമ്മേളനത്തില്‍ അച്ഛന്‍ ശശിയും ബന്ധുക്കളായ അയ്യപ്പന്‍, സനിത്ത് മോഹന്‍ ദാസ് എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page