- Advertisement -

- Advertisement -

നീര്‍മാതളം പൂത്തപ്പോള്‍

0

പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1990 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി. നീര്‍മാതളം പൂത്തപ്പോള്‍ എന്ന പേരിലായിരുന്നു സംഗമം. വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസില്‍ പഠിച്ചിരുന്ന ക്ലാസ് മുറിയില്‍ തന്നെയായിരുന്നു സംഗമം നടത്തിയത് വിദേശത്ത് ഉള്‍പ്പെടെ ജോലി ചെയ്യുന്ന 200 ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് 30 വര്‍ഷത്തിന് ശേഷം എല്ലാവരെയും നേരില്‍ കാണാന്‍ ഒത്തു കുടിയത്. സംഗമത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ അഡ്വ.പി.സി.ചിത്ര നിര്‍വഹിച്ചു. സമിത കെ.എസ് അദ്ധ്യക്ഷയായിരുന്നു.കെ.കെ ബിജിമോള്‍, ഷേര്‍ളി, അഡ്വ ശശികുമാര്‍ ,കെ ആര്‍ ജയരാജ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page