ചൂരിമലയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ബത്തേരി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ചൂരിമലയില്‍ 117 കര്‍ഷക കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത്. മധ്യപ്രദേശ് ഗവണ്മെന്റിന്റെ അധീനതയിലുള്ള ബീനാച്ചി എസ്സ്റ്റേറ്റ് ഭൂമി സംബന്ധിച്ച ജോയിന്റ് വെരിഫിക്കേഷന് റിപ്പോര്‍ട്ട് പ്രകാരം എസ്റ്റേറ്റ് ഭൂമിക്ക് പുറത്തു കണ്ടെത്തിയ ഭൂമിയില്‍ അടിയന്തരമായി പട്ടയം നല്‍കണമെന്നാണ് ആവശ്യം. ധര്‍ണ സി.പി.എം ബത്തേരി ലോക്കല്‍ സെക്ര.ബേബി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സി.കെ സഹദേവന് ,ടി.ടി സ്കറിയ ,ടി.പി പ്രമോദ് ,സണ്ണി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി
- Advertisement -
- Advertisement -