പുല്‍പ്പള്ളി ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി പുതിയ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം അന്തിമഘട്ടത്തില്‍ പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ഓഫിസുകളുടെ സമുച്ചയത്തിനടുത്താണ് പുതിയ സര്‍ക്കാര്‍ ആശുപത്രി കെട്ടിടം പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം ,ശിശുരോഗ വിദഗ്ധന്‍ ‘ ഗൈനക്കോളജിസ്റ്റ് ഫിസിഷ്യന്‍ എന്നിവരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പുല്‍പ്പളളി. മുള്ളന്‍കൊല്ലി പൂതാടി പഞ്ചായത്തിലെ ആളുകള്‍ക്ക് ഉപകാരപ്പെടും നിലവില്‍ വനപാതയിലയുടെ സഞ്ചരിച്ച് വേണം പുല്‍പ്പള്ളിയില്‍ നിന്ന് ബത്തേരി ,മാനന്തവാടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്താന്‍ രാത്രികാലങ്ങളിലെ യാത്ര ഏറെ ബുദ്ധിമുട്ടുമാണ് അടുത്ത മാര്‍ച്ചോടെ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ നിലവില്‍ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സയും മറ്റും പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
- Advertisement -
- Advertisement -