സുല്‍ത്താന്‍ബത്തേരി ടൗണ്‍സ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബത്തേരി അഖിലകേരള വടംവലി മത്സരം സംഘടിപ്പിച്ചു. നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന മത്സരം നഗരസഭാ ചെയര്‍മാന്‍ ടി എല്‍ ബാബു ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 45 ഓളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തില്‍ പാലക്കാട് ജില്ലയിലെ ഷാഡോസ് കാരിയോടിനെ പരാജയപ്പെടുത്തി കണ്ണൂര്‍ ജില്ലയിലെ കവിത വെങ്ങാട് വിജയികളായി. നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ തുക കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ് സംഘടിപ്പിച്ച വടംവലി മത്സരത്തിന് പ്രസിഡന്റ് പി. ടി ബിജു, സെക്രട്ടറി പി. ഐ സാജന്‍, ചെയര്‍മാന്‍ സന്ദീപ്, കണ്‍വീനര്‍ എം. ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Advertisement -
- Advertisement -