മൃഗസംരക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും പുതുതായി ഈ രംഗത്തേക്ക് വരാന്‍ താല്‍പര്യമുള്ളവരെയും പ്രവര്‍ത്തന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ബത്തേരിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ താലൂക്കുതല സംരംഭക സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വഹിച്ചു. പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എ. വി പ്രകാശന്‍ അധ്യക്ഷനായിരുന്നു. ഡോ. പ്രസീന പൗലോസ്, ഡോ. ജയകൃഷ്ണന്‍, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ടി. ജെ മത്തായി ഡോ. സജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -