വൈത്തിരിയില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീ മരണപ്പെട്ട സംഭവത്തില്‍ സി. പി.ഐ എം ജില്ലാ സെക്രട്ടറിക്കെതിരെ വന്ന ആരോപണം പാര്‍ട്ടിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ചിലര്‍ പ്രചരിപ്പിച്ചതാണെന്നും, വ്യാജ പ്രചാരണങ്ങള്‍കൊണ്ട് പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ലെന്നും സി കെ ശശീന്ദ്രന് എം എല്‍ എ. വൈത്തിരിയില്‍ സി.പി.ഐ.എം രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തെറ്റ് ചെയ്തവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നടപടിയെടുത്ത ചരിത്രമാണ് സി.പി.എം പ്രസ്ഥാനത്തിനുള്ളുവെന്നും ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും എം.എല്‍.എ പറഞ്ഞു.സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി ഗഗാറിന് സംസാരിച്ചു.ജില്ലാ കമ്മിറ്റി മെമ്പറും വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി ഉഷാകുമാരി അധ്യക്ഷയായിരുന്നു.പി. വി സഹദേവന്, റഫീഖ്,എ എന്‍ പ്രഭാകരന്, ജയപ്രകാശ്, സുഗതന്, സൈദ്, പി. കെ സുരേഷ്, തുടങ്ങിയവര്‍ സംസാരിച്ചു. വൈത്തിരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രകടനത്തിന് ശേഷമാണ് യോഗം ആരംഭിച്ചത്.
- Advertisement -
- Advertisement -