സിപിഐഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വേലായുധന്(71) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് 2017ല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനില്‍ക്കുകയായിരുന്നു.അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.സി.ഭാസ്കരന്റെ നിര്യാണത്തെ തുടര്‍ന്ന് 2016 ആഗസ്റ്റിലാണ് ജില്ലാ സെക്രട്ടറിയറ്റംഗമായിരുന്ന എം.വേലായുധന് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്.അസുഖബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ സമ്മേളനത്തില്‍ സ്ഥാനം ഒഴിയുകയായിരുന്നു. ജില്ലയില്‍ കമ്മ്യൂണിസ്്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ്.ദീര്‍ഘകാലം കര്‍ഷകസംഘത്തിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന വേലായുധന് കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദിവാസികളെയും സംഘടിപ്പിച്ചാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്.
- Advertisement -
- Advertisement -