സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആസ്റ്റര്‍ വയനാട് സ്പെഷ്യാലിറ്റി ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലോക പ്രമേഹ ദിനമായ നാളെ ബത്തേരി ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ,ചുമട്ടു തൊഴിലാളികള്‍ക്കും വേണ്ടി സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണി മുതല്‍ 12 മണി വരെയാണ് ക്യാമ്പ്.ഇതോടൊപ്പം ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബെന്നി അബ്രഹാം , അഡ്വ. എം.പി ജോണ്സണ് ,മനോജ് ജോസഫ് ,എല്‍ദോസ് .കെ .പി ,അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -