- Advertisement -

- Advertisement -

ജില്ലാ കായിക മേളമത്സരങ്ങള്‍ നാളത്തേക്ക് മാറ്റി

0

ജില്ലാ കായിക മേളയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നാളത്തേക്ക് മാറ്റി .പ്രതികൂല കലാവസ്ഥയെ തുടര്‍ന്നാണ് മത്സരങ്ങള്‍ മാറ്റിവെച്ചത്. ആദ്യ ദിനത്തില്‍ കായിക താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വെച്ച മത്സരങ്ങള്‍ ഇന്ന് ഉച്ചക്ക് ഒരു മണി മുതല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ രാവിലെ മുതല്‍ പെയ്ത മഴയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റി വെച്ചതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു.മേളയിലെ വേഗമേറിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള സീനീയര്‍ ബോയ്‌സ്്, ഗേള്‍സ് 100 മീറ്റര്‍ ഉള്‍പ്പെടെ 16 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. നാളെ രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ പനമരം ജി വി എച്ച് എസ് എസ് ട്രാക്കില്‍ ആരംഭിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page