വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവങ്ങളുടെ ഭാഗമായുള്ള വിളംബര ജാഥ നാളെ രാവിലെ 11 മണിക്ക് പടിഞ്ഞാറത്തറയില്‍ നടക്കും. നാടന്‍ കലാരൂപങ്ങളുടെയും വാദ്യ സംഘങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന വിളംബര ജാഥയില്‍ ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, കുടുംബശ്രീ, സ്കൗട്ട് & ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, ജെ ആര് സി, അധ്യാപകര്‍, രക്ഷിതാക്കള്‍, എന്നിവര്‍ക്കൊപ്പം പ്രദേശവാസികളും പൊതുജനങ്ങളും പങ്കെടുക്കും. മീഡിയ റൂമിന്റെ ഉദ്ഘാടനവും നാളെ നടക്കും. അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അദ്ധ്യക്ഷയായിരുന്നു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി നൗഷാദ്, കെ ഹാരിസ്, നജീബ് മണ്ണാര്, പി സുധീര്‍കുമാര്‍, അബ്രഹാം കെ മാത്യു, ബിജുകുമാര്‍, എം രമേശന്, പി വി സുമേഷ്, ഷമീം പാറക്കണ്ടി, സി കെ ബാവ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -