- Advertisement -

- Advertisement -

കലോത്സവ ബ്ലോഗ് പ്രകാശനം ചെയ്തു

0

വയനാട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി പടിഞ്ഞാത്തറ ഗവ.ജി.എച്ച്.എസ് സ്‌കൂളില്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലോത്സവ ബ്ലോഗിന്റെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിര്‍വ്വഹിച്ചു. വരും ദിവസങ്ങളില്‍ കലവറ നിറക്കല്‍ പരിപാടിയും വിളംബര ജാഥയും സംഘടിപ്പിക്കും. കലാമേളയിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം സ്‌കൂളിനു ചുറ്റും വിദ്യാര്‍ത്ഥികള്‍ മുളയുപയോഗിച്ച് വേലി നിര്‍മ്മിച്ചു. കലാമേളക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.ഹാരിസ് അദ്ധ്യക്ഷനായിരുന്നു. പബ്ലിസിറ്റി കണ്‍വീനര്‍ അബ്രഹാം കെ.മാത്യു, ബിജുകുമാര്‍ അഭിലാഷ് ബേബി, സുമേഷ്, ഹെഡ്മിസ്ട്രസ് റ്റി. പി ആലിസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page