ബത്തേരി രൂപതയിലെ മുതിര്‍ന്ന വൈദികന് ഫാ.മാത്യു മുണ്ടോക്കുടിക്ക് കോര്‍ എപ്പിസ്കോപ്പ സ്ഥാനം നല്കുന്ന ചടങ്ങ് നവംബര്‍ ഒമ്പതിന് പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9.30ന് മലങ്കര സഭ തലവന്‍ മോര് ബസേലിയോസ് കര്‍ദിനാള്‍ ക്ലിമീസ് കത്തോലിക്കാ ബാവ സ്ഥാനാരോഹണ ശുശ്രൂഷക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.വാര്‍ത്ത സമ്മേളനത്തില്‍ ഫാ.വര്‍ഗീസ് പുളിക്കല്‍, പി.ഒ ജോയി മാത്യു, മത്തായി തണ്ടായിമറ്റം, ജെയിംസ് വര്‍ഗീസ് തേവലത്തില്‍ എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -