- Advertisement -

- Advertisement -

സത്യാഗ്രഹസമരം

0

വാളയാറില്‍ ദളിത് ബാലികമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സത്യാഗ്രഹസമരം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നരവര്‍ഷത്തെ ഇടതുഭരണത്തില്‍ കേരളം ചുടലക്കളമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിത്തള്ളാനാവുന്നതല്ല, മറിച്ച് ബലാത്സംഗം ചെയ്ത്, കൊലപെടുത്തി, കെട്ടിതൂക്കിയതാണെന്ന് പറയേണ്ട സാഹചര്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് അധ്യക്ഷനായിരുന്നു. എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, കെ.സി റോസകുട്ടി ടീച്ചര്‍, കെ.കെ അബ്രാഹം, വി.എ മജീദ്, എ. പ്രഭാകരന്‍ മാസ്റ്റര്‍, ഡി.പി രാജശേഖരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page