- Advertisement -

- Advertisement -

സി.ഒ.എ മാനന്തവാടി മേഖലാ സമ്മേളനം നാളെ

0

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനം നാളെ മാനന്തവാടിയില്‍ നടക്കും. ചെറ്റപ്പാലം വൈറ്റ് ഫോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.

ഫെബ്രുവരി 22 23 24 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള മേഖലാ സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ മാനന്തവാടി മേഖല സമ്മേളനത്തോടെ തുടക്കമാകും.നാളെ രാവിലെ 10 മണിക്ക് മാനന്തവാടി നഗരസഭ ചെയര്‍മാന്‍. വി. ആര്‍. പ്രവീജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ ഗോവിന്ദന്‍, മന്‍സൂര്‍, സംഘടന ജില്ലാ സെക്രട്ടറി ഏലിയാസ്, ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ അസീസ് എന്നിവരും സംഘടനയുടെ ജില്ലാ നേതാക്കളും സമ്മേളനത്തില്‍ പങ്കാളികളാകും. ഈ മാസം 19-ാംതീയതി വൈത്തിരി മേഖലാ സമ്മേളനവും, 28ന് ബത്തേരി മേഖലാ സമ്മേളനവും നടക്കും. ജനുവരി എട്ടാം തീയതി കല്‍പ്പറ്റയിലാണ്് ജില്ലാ സമ്മേളനം നടക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page