പടിഞ്ഞാറത്തറ ഗവ. ജിഎച്ച്എസ് സ്കൂളില്‍ നടത്തുന്ന കലോത്സവം നാടിന്റെ ഉത്സവമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ.പടിഞ്ഞാറത്തറ ഗവ. ജിഎച്ച്എസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ കലാമേളയുടെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരും ജോ.കണ്‍വീനര്‍മാരും കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതി അവതരിപ്പിച്ചു.നവംബര്‍ 11ന് മുതല്‍ തുടങ്ങുന്ന വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിനു മുന്നോടിയായി വിളംബര ജാഥ നടത്തും. കായികമേള മുഴുവന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും. കലോത്സവത്തില്‍ മുഖ്യ അതിഥികളെ ക്ഷണിക്കുകയും കലോത്സവത്തിലെത്തുന്ന എല്ലാവര്ക്കും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കും. കലാമേളയുടെ സംഘാടക സമിതി യോഗത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന് മാസ്റ്റര്‍, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് എം.പി നൗഷാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര, ഹാരിസ് കണ്ടിയന്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, ഹെഡ്മിസ്ട്രസ് സി. പി. ആലീസ്, എ.യു.പി സ്കൂള്‍ ഹെഡ്മാസ്റ്റര് പി.സുധീര്‍,ജി.എല്‍.പി.സ്കൂള്‍ ഹെഡ്മാസ്റ്റര് എ.എന്‍ പരമേശ്വരന്, എ. പി ഇബ്രാഹിം, ടി നാസര്‍, വി അബു എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -