- Advertisement -

- Advertisement -

നബിദിന റാലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

0

മുട്ടില്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആന്‍ഡ് മാനേജ്‌മെന്റ് അസോസിയേഷന്‍ നബിദിന റാലി സമാപന സമ്മേളനം ജില്ലാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. റൈഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ നൂറുദ്ദീന്‍ ഹാജി അധ്യക്ഷനായിരുന്നു. ഏഴു മഹലില്‍ നിന്നും തെരഞ്ഞെടുത്ത ഏഴു കിടപ്പിലായ രോഗികള്‍ക്ക് ധനസഹായം നല്‍കി. മദ്രസ പൊതു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലേസ് നേടിയ റ്റി.യു ഹാദിയ മറിയത്തിന് ഉപഹാരം നല്‍കി ആദരിച്ചു. റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി കെ പി അബൂബക്കര്‍ മുസ്ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, പ്രസിഡണ്ട് സി കെ സാദിക്ക് ഫൈസി, ജോ. സെക്രട്ടറി എസ് എസ് മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page