- Advertisement -

- Advertisement -

ഏകതാദിനാചരണം സംഘടിപ്പിച്ചു.

0

ഇന്ത്യയുടെ ഏകീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാദിനാചരണമായി ആചരിക്കുന്നതിന്റെ ഭാഗമായി വയനാട് നെഹ്റു യുവ കേന്ദ്ര, മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസിന്റെ സഹകരണത്തോടെ ഏകതാദിനാചരണ പരിപാടി സംഘടിപ്പിച്ചു. രാജ്യം ഏകീകരിക്കുന്നതിനായി സര്‍ദാര്‍ പട്ടേല്‍ നടത്തിയ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടാനും അവബോധം ജനങ്ങളിലേക്കെത്തിക്കുന്നതിനും രാജ്യസ്നേഹം വളര്‍ത്തിയെടുക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 15ാം വാര്‍ഡ് മെമ്പര്‍ പി അബ്ദുള്ള ഉദ്ഘാടനം നിര്‍വ്വഹിച്ച് ഏകതാ റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ബിനുമോള്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഭാവന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ജലീല്‍, നാഷണല്‍ യൂത്ത് വോളന്റിയര്‍ സനില ടി.എസ്, നാഷണല്‍ യൂത്ത് വോളന്റിയര്‍ കെ.എ. അഭിജിത്ത്,വില്യം ഡൊമിനിക്, അദ്വൈത് രാജേഷ്, അബിനാസ് പി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page