ജില്ലാസാമൂഹ്യ നീതിവകുപ്പിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായി ട്രാന്സ്ജന്ഡര് പോളിസി ലിംഗ സമത്വം എന്ന വിഷയത്തില്‍ ബത്തേരിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ബത്തേരിയില്‍ നടന്ന പരിപാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.കെ സുമതി ഉദ്ഘാടനം ചെയ്തു.ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന് തൈക്കണ്ടി അധ്യക്ഷനായിരുന്നു. സെമിനാറില്‍ ഡോ. ശിവരാമന്, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പരിപാടിയില്‍ ബൈജു സോണിയ, രവിമായ എന്നിവര്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -