പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല സി.വി.രാമന് ഉപന്യാസ മത്സരം നവംബര്‍ ഏഴിന് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും.ഹൈസ്കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി വിവിധ ജില്ലകളില്‍ നിന്നുള്ള 56 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കാളികളാവുക. വയനാട് ജില്ലയിലെ ഒരു വിദ്യാലയം ആദ്യമായാണ് മത്സരത്തിന് വേദിയാവുന്നത്. പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ സി.ഓമന ഉദ്ഘാടനം ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു.സയന്‍സ് ക്ലബ്ബ് സംസ്ഥാന സെക്രട്ടറി എം.എസ് ഷിബു, വില്‍സണ്‍ ജോര്‍ജ്ജ്, പി.എ അബ്ദുല്‍ നാസര്‍, കെ.എം നാരായണന്, ടി.ജി.സജി, ഡോ.ബാവ കെ.പാലുകുന്ന്, മനോജ് ചന്ദനക്കാവ്, ടി.എം ഹൈറുദ്ദീന്‍, മിനി സാജു, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ (ചെയര്‍ പേഴ്സണ്‍),എ.ദേവകി, ലതാ ശശി, ബീനാ വിജയന് (വൈസ് ചെയര്‍പേഴ്സണ്‍), വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര (കണ്‍വീനര്‍) ഹണി ജി അലക്സാണ്ടര്‍ ,പി എ അബ്ദുല്‍ നാസര്‍, കെ.എം നാരായണന് (ജോ. കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായും രാഹുല്‍ ഗാന്ധി എം.പി, ഐ.സി ബാലകൃഷ്ണന് എം.എല്‍.എ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.
- Advertisement -
- Advertisement -