- Advertisement -

- Advertisement -

ഉപജില്ല സ്‌കൂള്‍ കലോത്സവം സ്‌റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കമായി.

0

വൈത്തിരി ഉപജില്ല സ്‌കൂള്‍ കലോത്സവം നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ സ്‌റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കമായി.നാല് ദിവസങ്ങളില്‍ നടക്കുന്ന മേളയില്‍ 85 സ്‌കൂളുകളില്‍ നിന്നായി 4200 മത്സരാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും

ഒന്‍പത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. വേദി ഒന്നായ നീലാംബരിയില്‍ ഇന്ന് കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, വട്ടപ്പാട്ട് അറബന, ഒപ്പന തുടങ്ങിയ മത്സരങ്ങളും നടോടി നൃത്തം, സംഘനൃത്തം, തിരുവാതിര,കേരളനടനം, തിരുവാതിര,തമിഴ് പദ്യം ചൊല്ലല്‍ പ്രസംഗം മലയാളം തുടങ്ങിയവയും നടന്നു. മത്സരങ്ങള്‍ കാണാന്‍ നിരവധിയാളുകളാണ് എത്തിയത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page