സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ബ്രൈറ്റ് ഓഫ് മഹല്‍ എന്ന പേരില്‍ ബത്തേരി താലൂക്കിലെ മഹല്ല് കമ്മറ്റി ഭാരവാഹികള്‍ക്ക് പ്രതിനിധി ക്യാമ്പ് സംഘടിപ്പിച്ചു. ബീനാച്ചി 58 നൂറുല്‍ ഇസ്ലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നടന്ന ക്യാമ്പ് സമസ്ത വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ലാപ്രസിഡണ്ട് പിണങ്ങോട് അബൂബക്കര്‍ ഹാജി അധ്യക്ഷനായിരുന്നു. എം. എ മുഹമ്മദ് ജമാല്‍ സാഹിബ്, മാന്നാര്‍ ഇസ്മായില്‍ ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സമസ്ത ഭവനം താക്കോല്‍ദാനം, വിവിധ വിഷയങ്ങളില്‍ സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു.
- Advertisement -
- Advertisement -