പുല്‍പ്പള്ളി വീട്ടിമൂലയിലെ ഖാദി വ്യവസായ കേന്ദ്രത്തിലെ ഒഴിവിലേക്ക് നാളെ നടക്കുന്ന ഇന്റര്‍വ്യൂ തടയുമെന്ന് ഡി.വൈ.എഫ്.ഐ. പുല്‍പ്പള്ളി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടം നവീകരിക്കുന്നതിന് 15 ലക്ഷം രുപ അനുവദിച്ചുവെന്ന ഒറ്റ കാരണത്താല്‍ നിയമനം നടത്താന്‍ ബ്ലോക്ക് പഞ്ചായത്തിന് അധികാരമില്ലാ, ജോലിയില്‍ നിയമിക്കുന്നവര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഖാദി ബോര്‍ഡ് അധികൃതരാണ് പക്ഷേ നിയമിക്കുന്നത് ബ്ലോക്ക് പഞ്ചായത്തും. ഈ പൊരുത്തക്കേടിന് എതിരെ ഡി.വൈ.എഫ്.ഐ രംഗത്ത് വരും. ഖാദി ബോര്‍ഡിന്റെ പ്രോജക്ട് ഓഫീസറും ബ്ലോക്ക് പഞ്ചായത്തും ഒത്തുകളിച്ചാണ് ഈ ഇന്റെര്‍വ്യൂ. രണ്ട് വര്‍ഷം മുന്‍പ് 150 ഓളം പേരില്‍ നിന്ന് അപേക്ഷ ഖാദി ബോര്‍ഡ് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ഇന്റര്‍വ്യൂ തടയുമെന്നും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഷാഫി, എന്നിവര്‍ പറഞ്ഞു.
- Advertisement -
- Advertisement -