വയനാടിന് സാന്ത്വനമേകാന്‍ മണത്തന കൂട്ടായ്മ
വയനാടിന് സാന്ത്വനമേകാന്‍ രണ്ട് കോടി രൂപയുടെ ഭക്ഷ്യവസ്തുക്കളും മറ്റ് സഹായങ്ങളുമായി കണ്ണൂര്‍ ജില്ലയിലെ മണത്തന കൂട്ടായ്മ രംഗത്തെത്തി.വിവിധ ദുരിതാശ്വാസ സഹായങ്ങളുടെ വിതരണം വെള്ളമുണ്ടയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കൊട്ടിയൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മണത്തന കൂട്ടായ്്്മ വയ ട്രസ്റ്റ്ന്റെ സഹതരണത്തോടെയാണ് നിര്‍ധനര്‍ക്ക് 2 കോടി രൂപയുടെ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നത്.ജില്ലയിലെ ഒരോ പ്രദേശത്തും നിര്‍ധനരായ ആളുകളെ കണ്ടെത്തി ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ഇടപെടുന്നത്
ഉദയ വയനശാലയാണ്.വിതരണ ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി അധ്യക്ഷയായിരുന്നു. ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.