കല്‍പ്പറ്റ ക്ലസ്റ്റര്‍ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂണിറ്റ് മാനവം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേപ്പാടി ലക്കി ഹില്ല് ഐക്യനികേതന്‍ അഗതിമന്ദിരത്തില്‍ നടന്നു. സി കെ ശശീന്ദ്രന്‍ എം.എന്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.എസ് വിജയകുമാരി, മുപ്പൈനാട് പഞ്ചായത്ത് മെമ്പര്‍ സതീദേവി, പി ടി എ പ്രസിഡന്റ് ഹരിദാസന്‍ പിസി ,എന്‍ എസ് എസ് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ എസ്, പി എ സി മെമ്പര്‍ ഹരി എ, സിസ്റ്റര്‍ സത്യഭാമ തുടങ്ങിയവര്‍ സംബന്ധിച്ചു.എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ അഗതിമന്ദിരത്തില്‍ അന്തേവാസികള്‍ക്കൊപ്പം ചെലവഴിക്കുകയും അവര്‍ക്കായി സ്‌നേഹ സമ്മാനങ്ങളും ഭക്ഷണവും നല്‍കുകയും ചെയ്തു. മനുഷ്യത്വത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന മഹാ സംഗമമായി പരിപാടി .
- Advertisement -
- Advertisement -