- Advertisement -

- Advertisement -

മാംസ വില്‍പന കടകള്‍ അടച്ചുപൂട്ടി

0

മാനന്തവാടി എരുമത്തെരുവിലെ മൂന്ന് അനധികൃത മാംസ വില്‍പന കടകള്‍ അടച്ചുപൂട്ടാന്‍ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പഴകിയ മാട്ടിറച്ചി പിടികൂടിയ രണ്ട് കടകളും, താല്‍ക്കാലിക മത്സ്യ മാംസ മാര്‍ക്കറ്റിലെ ഒരു കടയുമാണ് നഗരസഭ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നിയമവിരുദ്ധവും, പൊതുജനാരോഗ്യത്തിന് ഹാനികരവുമായ രീതിയില്‍ മാംസകച്ചവടം നടത്തിയതിനെതിരെ നോട്ടീസ് നല്‍കിയശേഷം വില്‍പ്പനക്കാരില്‍ നിന്നും മറുപടി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് തുടര്‍ നടപടി. ബുധനാഴ്ച രാവിലെ പ്രസ്തുത കടകളില്‍ നിന്നും അര ക്വിന്റല്‍ പഴകിയ മാട്ടിറച്ചി നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ മാനന്തവാടി ടൗണില്‍ മാംസ വില്‍പ്പന ഇല്ലാതായി.

Leave A Reply

Your email address will not be published.

You cannot copy content of this page