സുന്നിമഹല്ല് ഫെഡറേഷന് ജില്ലാകമ്മറ്റി നേതൃത്വത്തില്‍ ഈ മാസം 29ന് ചൊവ്വാഴ്ച താലൂക്കിലെ മഹല്ല് കമ്മറ്റികള്‍ക്കായി ബ്രൈറ്റ് ഓഫ് മഹല്ല് എന്ന പേരില്‍ പ്രതിനിധി ക്യാമ്പ് സംഘടിപ്പിക്കുമെന്ന് താലൂക്ക് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബീനാച്ചി 58ല്‍ നൂറുല്‍ ഇസ്ലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്നുമണിവരെ നടക്കുന്ന ക്യാമ്പ് സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- Advertisement -
- Advertisement -