- Advertisement -

- Advertisement -

കല്‍പ്പറ്റ മുന്‍സിപാലിറ്റിയിലെ ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ ദുരിതത്തില്‍

0

കല്‍പ്പറ്റ : കല്‍പ്പറ്റ മുന്‍സിപാലിറ്റിയിലെ മുഴുവന്‍ ക്വാറികളും പൂട്ടിയതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലെ ട്രാക്ടര്‍ െ്രെഡവര്‍മാര്‍ ദുരിതത്തിലായെന്നും യന്ത്രവല്‍കൃത ക്വാറികള്‍ അല്ലാത്തവ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടപടിയെടുക്കാത്ത പക്ഷം സംയുക്ത െ്രെഡവേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ അറിയിച്ചു.കെ.അര്‍ രവീന്ദ്രന്‍, എം.കെ ദാസന്‍, എ.പി സുനീഷ്, വി.എം മജീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

You cannot copy content of this page