- Advertisement -

- Advertisement -

പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി

0

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അഞ്ച് മാസമായി വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ഐ.എന്‍.ടി.യു.സിയുടെയും നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പുല്‍പ്പള്ളി പഞ്ചായത്തില്‍ മാത്രം രണ്ടേകാല്‍ കോടി രൂപ നല്‍കാനുണ്ടായിട്ടും വേതന കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടി.എസ്. ദിലീപ്കുമാര്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി കെകെ എബ്രഹാം, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കെ.എല്‍. പൗലോസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍യു ഉലഹന്നാന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page