ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ആയുര്‍വേദ ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് എ.പി.ജെ. ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വഹിക്കും.ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഐ.എസ്.എം) പി.എസ്.ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ.ആര്.അജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആയുര്‍വേദത്തിന്റെ തനതായ ആശയങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒക്ടോബര്‍ 25 മുതല്‍ 31 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
- Advertisement -
- Advertisement -