ബ്രൈറ്റ് ഓഫ് മഹല്ല് സുന്നി മഹല്ല് ഫെഡറേഷന് വൈത്തിരി താലൂക്ക് ക്യാമ്പ് ശനിയാഴ്ച്ച കമ്പളക്കാട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മഹല്ല് കമ്മിറ്റികളുടെ ഏകീകരണവും കാലികമായ കര്‍മ്മ പദ്ധതികളിലൂടെയുള്ള ശാക്തീകരണവുമാണ് ലക്ഷ്യം.സമസ്ത വയനാട് ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്ലിയാര് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.എസ്.എം.എഫ്. ജില്ലാ പ്രസിഡണ്ട് പിണങ്ങോട് അബൂബക്കര്‍ ഹാജി അധ്യക്ഷനായിരിക്കും.വിവിധ വിഷയങ്ങളില്‍ മതപണ്ഡിതരും വിദഗ്ധരും ക്ലാസ്സുകള്‍ എടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഖാസിം ദാരിമി പന്തിപ്പൊയില്‍, കാഞ്ഞായി ഉസ്മാന്,കെ .ടി. ഹംസ ഹാജി കമ്പളക്കാട്, അബ്ദുള്‍ അസീസ് പൊഴുതന, മോയിന്‍ കോട്ടത്തറ എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -