- Advertisement -

- Advertisement -

സി.കെ.ആര്‍.എം. ബി.എഡ്. കോളേജ് യൂണിയന്‍ ഉദ്ഘാടനം

0

കല്ലുവയല്‍ സി.കെ.ആര്‍.എം. ബി.എഡ്. കോളേജ് യൂണിയന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിര്‍വ്വഹിച്ചു. ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ നിഖില വര്‍ഗീസ് അധ്യക്ഷയായിരുന്നു. പുല്‍പ്പള്ളി കാനറാ ബാങ്ക് മാനേജര്‍ അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജര്‍ കെ.ആര്‍. ജയറാം, ടി.ടി.ഐ. പ്രിന്‍സിപ്പാള്‍ പി.കെ. റെജി, പി.ടി.എ. പ്രസിഡന്റ് വി.ജി കുഞ്ഞന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.എഫ്. മേരി, ലയാ മാത്യു, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page