പുല്‍പ്പള്ളി ശിശുമല ഉണ്ണീശോ ദേവാലയത്തില്‍ മിഷന് ഞായറിന്റെ ഭാഗമായി സ്നേഹം ത്യാഗം സേവനം സഹനം എന്നീ സന്ദേശം ഉയര്‍ത്തി ചെറുപുഷ്പ മിഷന് ലീഗിന്റെയും, ഇടവക സമുഹത്തിന്റെയും നേതൃത്വത്തില്‍ മിഷന് സന്ദേശറാലി നടത്തി.സി വി കവലയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ വര്‍ണ്ണശബളമായ പേപ്പല്‍ പതാകയും മുത്തുക്കുടകളുമേന്തി ആയിരങ്ങള്‍ അണിനിരന്നു.ഫാ.സജി കോട്ടായില്‍, മിഷന് റാലി ഉദ്ഘാടനം ചെയ്തു.മിഷന് ലീഗ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിവിധ പദ്ധതികളുടെ പ്രകാശനവും നടന്നു. ബ്രിജേഷ് തോമസ് ,ആന്റോ കാക്കോനാ, ജോളി, വില്‍സന്റ്, എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
- Advertisement -
- Advertisement -