സുപ്രീംകോടതി നാളെ പരിഗണിക്കാനിരുന്ന എന്‍ എച്ച് 766ലെ രാക്കുരുക്ക് കേസ്സാണ് നവംബര്‍ 15ലേക്ക് മാറ്റിയത്. ഇത് സംസ്ഥാനത്തിന് ഏറെ ഗുണകരമാണ്. കൂടുതലായി ലഭിച്ച സമയം സംസ്ഥാനത്തിന് അനുകൂലമായി പ്രയോജനപ്പെടുത്താനാവുമെന്ന പ്രതീക്ഷയാണുള്ളത്. ഈ സമയം ഉപയോഗിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ കേന്ദ്രസര്‍ക്കാറിലും, കര്‍ണ്ണാടക സര്‍ക്കാറിലും ശക്തമായ ഉന്നയിച്ചും സമ്മര്‍ദ്ദം ചെലുത്തിയും അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ കേസ്സില്‍ സുപ്രീംകോടതിയില്‍ കേരളത്തിന്നായി ഹാജരാകുന്ന സംസ്ഥാന സര്‍ക്കാറിന്റെയും, രാഹുല്‍ഗാന്ധി ഇടപ്പെട്ട് നിയോഗിച്ച കബില്‍ സിബല്‍ അടക്കമുള്ള അഭിഭാഷകര്‍ക്ക് കേസ് പഠിക്കാനും കൂടുതല്‍ സമയം ലഭിക്കും. ഈ മാസം അഞ്ചിനായിരുന്നു കേസ് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് ഈ മാസം 14ലേക്കും പിന്നീടത് നാളത്തേക്കും മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റി നവംബര്‍ 15ലേക്ക് മാറ്റിയിരിക്കുന്നത്. കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി എന്‍എച്ച് 766ലെ രാക്കുരുക്കിന്റെ കാര്യത്തില്‍ അന്തിമവിധി പ്രഖ്യാപിക്കുമോഎന്ന ആശങ്കയും നിലനില്‍നിന്നിരുന്നു. വീണ്ടും കേസ്സ് മാറ്റിവെച്ചതോടെ കോടതിയെ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്ന പ്രതീക്ഷയും സംസ്ഥാന സര്‍ക്കാറിനും ആക്ഷന്‍ കമ്മറ്റിക്കുമുണ്ട്.
- Advertisement -
- Advertisement -