സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് ഒക്ടോബര്‍ 19 (ശനിയാഴ്ച്ച)ന് 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഡിഐഇസി സെന്ററില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. ഡോക്ടര്‍ എ.കെ ചെറിയാന് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ഷാന്‍ ഡെന്റല്‍ ക്ലിനിക്ക് കോട്ടക്കലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മച്ചിറി, മുറി അണ്ണാക്ക്, കുറുനാക്ക്, നാക്കിനടിയിലെ കെട്ട്, താടി, മോണ വൈകല്യങ്ങള്‍ തുടങ്ങിയ പരിശോധനകളും ശസ്ത്രക്രിയ ആവശ്യമായിവരുന്ന രോഗിയ്ക്കും ഒരാശ്രിതനും പൂര്‍ണമായ യാത്ര ചെലവ്, മരുന്ന്, രോഗിക്ക് സൗജന്യ ഭക്ഷണം, താമസം എന്നിവയുള്‍പ്പടെ സൗജന്യമായി ലഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
- Advertisement -
- Advertisement -