നടവയല്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി
നെയ്ക്കുപ്പ കോളനി പുനരധിവാസം ,അധികൃതരുടെ നിഷേധാത്മക നടപടിയില്‍ പ്രതിഷേധിച്ച് കോളനിവാസികള്‍ നടവയല്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. മഴപെയ്താല്‍ കോളനികളില്‍ വെള്ളം കയറും, ഒരോ മഴക്കാലവും ക്യാമ്പുകളെ ആശ്രയിച്ചാണ് ഇവര്‍ കഴിയുന്നത്. അധികൃതര്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെന്നാണ് ഇവരുടെ പരാതി. ധര്‍ണ്ണാ സമരം എ.കെ.സി സി ഗ്ലോബല്‍ സമിതി അംഗം സൈമണ്‍ ആനപ്പാറ ഉദ്ഘാടനം ചെയ്തു. കെ.പി രവികുമാര്‍ ,ജോസ് വടക്കേടത്ത്, ജോസ് പുത്തന്‍ കുടി, മീന, ശങ്കരന്‍. എന്നിവര്‍ സംസാരിച്ചു.