പോസ്റ്റല്‍ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ തപാല്‍ വകുപ്പ് പ്രവര്‍ത്തനങ്ങളും പോസ്റ്റ്മാന്റെ ചുമതലകളും പരിചയപ്പെടുത്തി തപാല്‍ വകുപ്പ്. കളക്ടറേറ്റില്‍ നേരിട്ടെത്തി വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടര്‍ എ.ആര് അജയകുമാറിന് കത്തുകള്‍ കൈമാറി. എസ്.കെ.എം.ജെ ഹൈസ്കൂളിലെ വിദ്യാര്‍ഥികളായ നിഹാരിക സരസ്വതി, ടി.ജി നന്ദന, കെ. ജിനാന്‍ നിഹാല്‍, ആദിനാഥ് സരിന്, ആന്‍ഡ്രിയ മരിയ ഡിസില്‍വ എന്നിവരാണ് കളക്ടര്‍ക്ക് കത്ത് കൈമാറിയത്. ഒക്ടോബര്‍ 9 മുതല്‍ 15 വരെ ഭാരതീയ തപാല്‍ വകുപ്പ് തപാല്‍ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പോസ്റ്റ് ഓഫീസ് മെയില്‍ ഓവര്‍സീയര്‍ ഒ.കെ മനോഹരന്, കല്പറ്റ നോര്‍ത്ത് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന് പി.പി ബേബി എന്നിവര്‍ പങ്കെടുക്കുത്തു.
- Advertisement -
- Advertisement -