ഐ ഡി ഡി പി ഓഫീസിന് മുമ്പിലാണ് ധർണ്ണയും നടത്തിയത് കൽപ്പറ്റ: വയനാട് ജില്ലയിലെ ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.സി.- എസ്.ടി. മോർച്ച കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ടി.ഡി..പി.ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ആദിവാസികളുടെ ഭവന നിർമ്മാണം പൂർത്തിയാക്കുക, കുടി വെള്ളപ്രശ്നം പരിഹരിക്കുക. കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്. പട്ടികജാതി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.സുധീർ ഉദ്ഘാടനം നിർവഹിച്ചു.ബി.ജെ.പി. സoസ്ഥാന സെക്രട്ടറി സ്വപ്നജിത്ത്, മുകുന്ദൻ പള്ളിയ, പി.ജി.ആനന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
- Advertisement -
- Advertisement -