ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലെ ഗോപാല്‍ സ്വാമി ബേട്ട് റെയിഞ്ചില്‍പ്പെട്ട പ്രദേശത്ത് ഒരു കര്‍ഷകനെ കൊല്ലുകയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശങ്ങളില്‍ ഭീതി പരത്തുകയും ചെയ്ത കടുവയെയാണ് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഉച്ചയ്ക്ക് മയക്കുവെടി വച്ചു പിടികൂടിയത്. തുടര്‍ന്ന് വിശദമായ വൈദ്യപരിശോധനയ്ക്ക് ശേഷം കടുവയെ മൈസൂരുവിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ക്കു മുമ്പാണ് കടുവ സംരക്ഷണ കേന്ദ്രത്തിലെ ബഫര്‍ സോണിലെ ഹുണ്ടിപുര പ്രദേശത്ത് വച്ച് 80 കാരനായ ശിവലിംഗപ്പ എന്ന കര്‍ഷകനെ കടുവ കൊന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു കര്‍ഷകനെയും കടുവ കൊന്നിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച കടുവയെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കടുവയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആറ് താപ്പാനകളുടെയും 150 ഓളം വരുന്ന വനപാലകരും ചേര്‍ന്ന് കടുവയെ പിടികൂടിയത്.
- Advertisement -
- Advertisement -