- Advertisement -

- Advertisement -

ധര്‍ണ്ണ നടത്തി

0

വയനാട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അവകാശ നിഷേധങ്ങള്‍ക്കെതിരെ ബാങ്കിനു മുന്നില്‍ ധര്‍ണ്ണ നടത്തി.വയനാട് ജില്ലാ സഹകരണ ബാങ്കില്‍ പ്രമോഷന്‍ തസ്തികകളില്‍ തടഞ്ഞ് വെച്ച ശമ്പളം ഉടന്‍ അനുവദിക്കുക, അര്‍ഹതയുള്ള പ്യൂണ്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ അനുവദിക്കുക, സംഘടനാ ഭാരവാഹികള്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കുക, അര്‍ഹതപ്പെട്ട പ്രമോഷന്‍ കുടിശ്ശിക ശമ്പളം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. കെടിഡിസി സി ജനറല്‍ സെക്രട്ടറി സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡബ്‌ള്യു ഡി സി സി എ പ്രസിഡന്റ് അധ്യക്ഷനായിരുന്നു ഒക്ടോബര്‍ 16 17 18 തിയതികളില്‍ ഉപവാസ സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ധര്‍ണ്ണയില്‍ പി അബ്ദുല്‍ മുനീര്‍, ടി കെ ഹരിദാസ്, ശാന്തമ്മ സി മാത്യു, സൂപ്പി ടി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page