പുല്‍പ്പള്ളി ടൗണില്‍ ട്രാഫിക് പരിഷ്കരണം ഈ മാസം 15 മുതല്‍ നടപ്പിലാക്കുമെന്ന് ട്രാഫിക് അഡൈ്വസറി കമ്മിറ്റി അറിയിച്ചു. 3.30 മുതല്‍ 7 മണിവരെ സമയത്ത് ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ കയറ്റാതെ ബസുകള്‍ നിര്‍ത്തിയിടുന്നത് കര്‍ശനമായി നിരോധിച്ചു. ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. നോ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ടൗണില്‍ എത്തുന്നവര്‍ നിശ്ചിത സമയത്തിനകം വാഹനങ്ങള്‍ മാറ്റേണ്ടതാണ്. ടൗണിനകത്ത് വാഹനങ്ങളില്‍ വെച്ചുള്ള വ്യാപാരങഅങള് പൂര്‍ണമായി നിരോധിക്കാനും ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം തീരുമാനിച്ചു. പെലീസിന്റെയും ആര്‍ടിഒയുടെയും സഹായത്തോടെ ട്രാഫിക് പരിഷ്കരണം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
- Advertisement -
- Advertisement -