റോഡ് പ്രവര്‍ത്തികള്‍ ഇഴയുന്നു
മാനന്തവാടി മണ്ഡലത്തിന്റ് വികസനത്തിന് ഏറെ മുതല്‍കൂട്ടാകേണ്ട അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന കൈതക്കല്‍ മാനന്തവാടി റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇഴഞ്ഞ് നീങ്ങുന്നത് വാഹനയാത്രക്കാര്‍ക്കും പൊതുജനത്തിനും ദുരിതമായി മാറുന്നു.
2018 നവംമ്പറിലാണ് പ്രവര്‍ത്തികളുടെ ഉദ്ഘാടനം നടത്തിയത്. കിഫ്ബി യില്‍ ഉള്‍പ്പെടുത്തി 45.5 കോടി രൂപ ചിലവഴിച്ച് 10.415 കീ.മീ ദൂരം 12 മീറ്റര്‍ വീതീയില്‍ റോഡ് നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഒരു വര്‍ഷം പിന്നിടുമ്പോഴും നാമമാത്രമായ പ്രവര്‍ത്തികള്‍ മാത്രമാണ് നടന്നിട്ടുള്ളത്.കലുങ്കുകളുടെ പ്രവര്‍ത്തികള്‍ക്കായി റോഡ് കുത്തി പൊളിച്ചിട്ടത് വാഹനയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുന്നു. പലപ്പോഴും ഗതാഗതകുരുക്കും ഉണ്ടാകാറുണ്ട്. വാഹനങ്ങള്‍ കടന്ന് പോവുമ്പോള്‍ പൊടിപടലം നിറയുന്നത് റോഡ് വീതീകൂട്ടുന്നതിനായി സ്ഥലം വീട്ട് നല്കിയ
സമീപത്തെ വീട്ടുകാര്‍ക്കും ദുരിതമായി മാറുകയാണ്.കലുങ്കുകളുടെ പ്രവര്‍ത്തികളുടെ ഭാഗമായി റോഡില്‍ കുഴിച്ച വലിയ കുഴികള്‍ രാത്രി കാലങ്ങളിലും മറ്റും വാഹനയാത്രക്കാര്‍ക്ക് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. മീറ്റര്‍ വീതീയില്‍
ബി.എം ആന്റ് ബിസി ടാറിംഗ്, ആദ്യത്തെ മൂന്ന് കിലോമീറ്ററില്‍ ഡ്രൈനേജ്, ഫുട്പാത്ത്, പുതുതായി 8 കല്‍വര്‍ട്ടുകള്‍, നിലവിലുള്ള കല്‍വര്‍ട്ടുകള്‍ വീതീ കൂട്ടല്‍, ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡരികില്‍ സംരക്ഷണ ഭിത്തീയും ഡ്രൈനേജുകളും നിര്‍മ്മിക്കല്‍, ബസ് ബേ, കേബിള്‍ ഡബ്ബ്, സ്ട്രീറ്റ് ലൈറ്റുകള്‍, ഇന്റര്‍ലോക്ക് ഉള്‍പ്പെടെ ജില്ലയില്‍ തന്നെ ഏറ്റവും അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന റോഡിന്റ് പ്രവര്‍ത്തികളാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്കുള്ള ദുരം കുറഞ്ഞ മാര്‍ഗ്ഗം കൂടിയായ ഈ റോഡിലൂടെ നിത്യേന നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്. 2020 നവംമ്പറാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി. അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടാകണമെന്നാണ്
ആവശ്യം ഉയരുന്നത്.