തിരുനാള്‍ മഹോത്സവം സമാപിച്ചു
ദ്വാരക ഫൊറോന ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മഹോത്സവം സമാപിച്ചു.തിരുനാളിനോടനുബദ്ധിച്ച് ദ്വാരക ടൗണിനെ ദീപപ്രഭ ചെരിയിച്ച് നഗരപ്രദക്ഷിണവും നടന്നു. ഒക്ടോബര്‍ 12 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടെയും നേര്ച്ചഭക്ഷണത്തോടും കൂടെ തിരുനാള്‍ സമാപിച്ചു.
ഒക്ടോബര്‍ 2 ന് വികാരി ഫാദര്‍ ജോസ് തേക്കനാടി കൊടിയേറ്റിയതോടെയാണ് 11 ദിവസം നീണ്ടു നിന്ന തിരുനാളിന് തുടക്കമായത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന, ജപമാല, നൊവേന, എന്നിവയും ഒക്ടോബര്‍ 10 ന് ദിവ്യകാരുണ്യ ദിനമായും 11 ന് വൈകുന്നേര നടന്ന ആഘോഷമായ തിരുനാള്‍ കുര്ബാനക്കും വചന പ്രഘോഷണത്തിനും കോഴികോട് രൂപതാ മെത്രാന് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്കി.തുടര്‍ നഗര ഭക്ത സാന്ദ്രമാക്കി നഗരപ്രദക്ഷിണവും നടന്നു ചെണ്ട ബാന്റ് വാദ്യങ്ങളും മുത്തുകുടകളും പ്രദക്ഷിണത്തിന് മാറ്റ് കൂടി ( ചെണ്ട ബാന്റ് വാദ്യങ്ങള്‍ )
സമാപന ദിവസമായ ഒക്ടോബര്‍ 12 ന് തിരുനാള്‍ കുര്‍ബാനക്ക് മാനന്തവാടിരൂപതാ വികാരി ജനറാള്‍ ഫാദര്‍ അബ്രഹാം നെല്ലിക്കല്‍ കാര്‍മികത്വം വഹിച്ചു.തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണവും നേര്‍ച്ച ഭക്ഷണത്തോടും കൂടി തിരുനാള്‍ സമാപിച്ചു.