- Advertisement -

- Advertisement -

കൗമാര കലോത്സവങ്ങള്‍ക്ക് ജില്ല ഒരുങ്ങുന്നു.

0

ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 7 മുതല്‍ 13 വരെ പടിഞ്ഞാറത്തറ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍. ജില്ലാ സ്‌കൂള്‍ കായികമേള നവംബര്‍ 4,5,6 തീയ്യതികളില്‍ പനമരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറിയില്‍ നടക്കും. ഉപജില്ലാ കലാമേളകള്‍ക്ക് ഒക്ടോബര്‍ 14ന് തുടക്കമാകും. ജില്ല സ്‌കൂള്‍ കലോല്‍സവത്തില്‍ സ്റ്റേജ് മത്സരങ്ങള്‍ നവംബര്‍ 11,12,13, തിയതികളിലും ഓഫ്സ്റ്റേജ് മത്സരങ്ങള്‍ നവംബര്‍ 7, 8 തിയതികളിലും
നടക്കും. ഒക്ടോബര്‍ 21,22 തിയതികളില്‍ ആറാട്ട് തറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ജില്ല സ്‌കൂള്‍ ശാസ്ത്ര ഗണിത ഐടി പ്രവര്‍ത്തി പരിചയ മേളകള്‍. വൈത്തിരി ഉപജില്ല കലാമേള ഈ മാസം 28,29,30,31 നവംബര്‍ 1 തിയതികളില്‍ നടവയല്‍ സെന്റ് തോമസ് സ്‌കൂളിലാണ് നടക്കുക. മാനന്തവാടി ഉപജില്ല കലാമേള 24 മുതല്‍ നവംബര്‍ 2 വരെ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ബത്തേരി ഉപജില്ല കലാമേല 29,30,31 തിയതികളില്‍ അസംപ്ഷന്‍ സ്‌കൂളില്‍ നടക്കും.ഉപജില്ല കായികമേളകള്‍ ബത്തേരി 23,24,25 തിയതികളില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്‌കൂളിലും, വൈത്തിരി വ24,25,26 തിയതികളില്‍ ചുണ്ടേല്‍ ആര്‍ സി എച്ച എസ് സ്‌കൂളിലും മാനന്തവാടി 28,29,30 തിയതികളില്‍ ജി എച്ച് എസ് എസ് മാനന്തവാടിയിലും നടക്കും. ജില്ല സ്‌കൂള്‍ കൗമാര- കലാ കായിക മാമാങ്കങ്ങള്‍ക്കും ഉപജില്ല മേളകള്‍ക്കും സ്‌കൂളുകള്‍ തയ്യാറെടുപ്പുകളും ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page