- Advertisement -

- Advertisement -

യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി.

0

മുത്തങ്ങ പൊന്‍കുഴി പണിയ കോളനിയിലെ വിനീഷിനാണ് ഇന്നലെ രാത്രി ഏഴു മണിയോടെ പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഇന്ന് രാവിലെ ഏഴു മണിയോടെ പുലിയെ മയക്കുവെടിവച്ചു പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് പുലിയെ കോളനിയില്‍ കണ്ടത്. ഇതിനിടയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൂടാതെ ഒരു നായയെയും ആടിനെയും പുലി ആക്രമിച്ചതായും പറയുന്നു. കഴിഞ്ഞ ദിവസം പൂതാടിയില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടിയതിനു ശേഷം മുത്തങ്ങയിലെത്തിച്ച് തുറന്നു വിട്ട പുലിയാണ് മുത്തങ്ങ പൊന്‍കുഴി പണിയ കോളനിയിലും ഇറങ്ങിയതെന്നാണ് ആരോപണം. മയക്കുവെടി വച്ച് പിടികൂടിയ പുലിയെ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

You cannot copy content of this page