ഇടതുപക്ഷ ജനാധിപത്യ മുന്നണി കല്‍പ്പറ്റ നിയോജക മണ്ഡല കമ്മിറ്റി നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സാമ്പത്തിക തകര്‍ച്ചയ്ക്കും തൊഴിലില്ലായ്മയും പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ധര്‍ണ്ണ സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന് ഉദ്ഘാടനം ചെയ്തു. പി കെ മൂര്‍ത്തി അധ്യക്ഷനായിരുന്നു. എം മധു, വിപി വര്‍ക്കി, കെ മുഹമ്മദ്കുട്ടി, മുഹമ്മദാലി, സി.എം ശിവരാമന്, കെ ശ്രീധരന്് എന്നിവര്‍ സംസാരിച്ചു..
- Advertisement -
- Advertisement -