ലോക കാഴ്ച ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ മുഖ്യപങ്കാളിത്തത്തോടെ മേപ്പാടിയില്‍ ബ്ലൈന്‍ഡ് വാക്ക് സംഘടിപ്പിച്ചു.പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെകെ സഹദ് ഫ്ളാഗ് ഓഫ് ചെയ്തു. പ്രൊജക്ട് വിഷന്‍ മുന്‍കൈ എടുത്താണ് പരിപാടി സംഘടിപ്പിച്ചത്. പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച കണ്ണുകെട്ടി നടത്തം സെന്റ് ജോസഫ് സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. ആസ്റ്റര്‍ വിംസ് വളണ്ടിയര്‍മാര്‍,കോളേജ് വിദ്യാര്‍ത്ഥികള്‍,എന്‍എസ്എസ് വളണ്ടിയര്‍മാര്‍,തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.ഫെലിക്സ് നേത്രദാന സന്ദേശം നല്‍കി. പ്രൊജക്ട് വിഷന്‍ നാഷണല്‍ കോ-ഓഡിനേറ്റര്‍ സിബുജോര്‍ജ്ജ് സംസാരിച്ചു.
- Advertisement -
- Advertisement -