കേരള- തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ചെല്ലങ്കോട് കഴിഞ്ഞദിവസം രാത്രി കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം വരുത്തിയതായി പരാതി. തമിഴ്നാട് വനപ്രദേശത്തുനിന്നാണ് കാട്ടാന എത്തിയത്.ചെല്ലങ്കോട് പയറ്റിത്തറ വീട്ടില്‍ എല്‍ദോസിന്റെ കൃഷിയിടത്തിലാണ് കാട്ടാനകള്‍ നാശം വിതച്ചത്. കാപ്പി, വാഴ, കവുങ്ങ് എന്നിവയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍് പരാതിപ്പെട്ടു.
- Advertisement -
- Advertisement -